കോട്ടയം മണർകാട് ഐരാറ്റുനടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റ് ഇടിച്ച് യുവാവ് മരിച്ചു: മരിച്ചത് പാമ്പാടി വെള്ളൂർ സ്വദേശി

കോട്ടയം : മണർകാട് ഐരാറ്റു നടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നു യുവാവിനെ ഗുരുതരമായ പരിക്കുകളുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മണർകാട് സ്വദേശി ആഷിക്കിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12:30 യോടെ കെ കെ റോഡിൽ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. 

Advertisements

കോട്ടയം നഗരത്തിലെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഐരാറ്റുനടയിൽ വച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്നവരെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ ഇന്ന് വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Hot Topics

Related Articles