കോട്ടയം ചിങ്ങവനം പുത്തൻപാലത്ത് കാൽനട യാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു: മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കോട്ടയം : എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് കാൽനട യാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തിങ്കളാഴ്ച രാത്രി 11:30 യോടു കൂടിയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും വരികയായിരുന്ന ലോറി റോഡ് മുറിച്ചു കടന്ന യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ഇയാളുടെ ശരീരത്തിലൂടെ രണ്ടു വാഹനങ്ങൾ കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് വെളിച്ചം ഇല്ലാതിരുന്നതിനാൽ റോഡിൽ വീണു കിടന്നയാണ് കണ്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles