കാസർകോട്: സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് വിളിക്കപ്പെടുന്ന രേഷ്മയെ (25) വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാസർകോട് ആസാദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ ജോലിക്ക് പോയിരുന്ന ആണ്‍സുഹൃത്ത് ചിന്നുവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചയ്ക്കും ഫോണ്‍ എടുക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് മറ്റൊരു വ്യക്തിക്കൊപ്പം ക്വാട്ടേഴ്‌സിലെത്തുകയായിരുന്നു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട ചിന്നുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിന്നുവിന്റെ മരണത്തില്‍ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു കഴിഞ്ഞ കുറച്ചു കാലമായി ആസാദ് നഗറിലായിരുന്നു താമസം.
കാസർകോടൻ ഭാഷാശൈലിയിലൂടെ ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത താരമാണ് രേഷ്മ. പാചകം, യാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായത്. ആദൂർ ആലന്തടുക്ക സ്വദേശിയായ ഗംഗാധരന്റെ മകളാണ്. വിവാഹമോചന നടപടികള്‍ പൂർത്തിയായിട്ടില്ലാത്ത രേഷ്മയുടെ നാല് വയസ്സുള്ള മകൻ നിലവില്‍ രേഷ്മയുടെ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.


