ഏറ്റുമാനൂർ : പെൻഷൻ കൈക്കൂലിയല്ല
അഭിമാനമാണ്
ലൈഫ് പദ്ധതി വ്യാമോഹമല്ല
യാഥാർത്ഥ്യമാണ്
എന്ന മുദ്രാവാക്യമുയർത്തി
കെ എസ് കെ ടി യു
മാന്നാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടന്ന ആത്മാഭിമാനസംഗമം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ പി വി സുനിൽ
ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി കുഞ്ഞൂട്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം മഞ്ജു ജോർജ്, സിപിഎം മാന്നാനം ലോക്കൽ കമ്മറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.റ്റി ഗോപി സ്വാഗതം ആശംസിച്ചു. ലോക്കൽ കമ്മറ്റി അംഗങ്ങളായ അജിത്ത് മോൻ പി.ടി, പി. കെ. ജയപ്രകാശ്, പി എൻ പുഷ്പൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Advertisements







