കെ എസ് ആർ റ്റി സി ബസ് സ്കൂട്ടറിൽ ഇടിച്ച് പത്ര വിതരണക്കാരൻ മരിച്ചു

കോന്നി: കെ എസ് ആർ റ്റി സി ബസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പത്ര വിതരണക്കാരൻ മരിച്ചു. കലഞ്ഞൂർ പാലമല കുരുവേലിവിള ഭാഗം അഖില ഭവനത്തിൽ അജി റ്റി ആർ ആണ് മരണപെട്ടത്. രാവിലെ ആറരയോടെ കലഞ്ഞൂർ ഐ എച്ച് ആർ ഡി കോളേജിന് സമീപത്ത് ആയിരുന്നു അപകടം നടന്നത്. പത്രം വിതരണം ചെയ്യുവാൻ പോകുന്നതിനിടയിൽ കെ എസ് ആർ റ്റി സി ബസും സകൂട്ടറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.ഭാര്യ : ആശ, മക്കൾ: അഖില, അനിത.

Hot Topics

Related Articles