കുലശേഖരമംഗലം ജി എച്ച് എസ് എസ് സ്‌കൂളിൽ ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ ഇന്ന് സെപ്റ്റംബർ 24 ന്

കുലശേഖരമംഗലം: കുലശേഖരമംഗലം ജി എച്ച് എസ് എസ് സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം, എക്‌സൈസ് എറണാകുളം ജില്ല വിമുക്തി മിഷൻ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് സെപ്റ്റംബർ 24 വ്യാഴാഴ്ച ഓട്ടൻതുള്ളൽ അവതരിപ്പിക്കും. രാവിലെ 11ന് നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ എറണാകുളം എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വി.ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
സ്‌കൂൾ പ്രിൻസിപ്പൽ എൻ.അനിത അധ്യക്ഷത വഹിക്കും. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.എസ്. അമ്പിളി, സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗം പി. ബാലകൃഷ്ണപിള്ള, അധ്യാപകർ,പിടിഎ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles