കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ- സാംസ്ക്കാരിക കുട്ടായ്മ ജയചന്ദ്ര-വാണി “ശ്രുതിലയം’ എന്ന പേരിൽ പാട്ട് കൂട്ടം ഫെബ്രുവരി 23 ഞായറാഴ്ച 2.30പി.എം ന് പ്രിയ ഗായകരായ പി. ജയചന്ദ്രനും വാണി ജയറാമിനും ഗാനാഞ്ജലിയായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.
Advertisements
ജയചന്ദ്ര – വാണി “ശ്രുതിലയം” പാട്ട് കൂട്ടം കവിയും പ്രമുഖ സാംസ്കാരിക പ്രവർത്തകയുമായ പി.കെ ജലജാമണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗായകൻ കുമരകം അനിൽകുമാറിനെ അനുമോദിക്കും. മലയാളത്തിൻ്റെ ഭാവഗായകർക്കായി നടത്തുന്ന പാട്ട് കൂട്ടത്തിൽ പി.ജയചന്ദ്രനും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാണി ജയറാമും പാടിയ ഗാനങ്ങൾ ഏവർക്കും ആലപിക്കുന്നതിന് കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ അവസരം ഒരുക്കിയിരിക്കുകയാണെന്ന് കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്. ഡി പ്രേംജിയും അറിയിച്ചു.