കുമരകം മീന:ഭരണി മഹോത്സവംപുത്തൻ കൊടിമരത്തിൽ ആദ്യ ഉത്സവ കൊടിയേറ്റം

കുമരകം : കുമരകം മീന:ഭരണി മഹോത്സവത്തിന് ഞായറാഴ്ച കൊടി കയറും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രമായ പുതിയകാവ് ക്ഷേത്രത്തിലെ വെങ്കല കൊടിമര പ്രതിഷ്ഠക്ക് ശേഷം ഉള്ള ആദ്യ ഉത്സവ കൊടിയേറ്റം ആണ്.
വൈകീട്ട് ഏഴിന് നാഷ്ണന്തറ അരയശ്ശേരി ക്ഷേത്ര സന്നിധിയിൽ നിന്നും കൊടി കയർ ക്ഷോഷയത്ര ആരംഭിക്കും. ചെങ്ങളം വടക്കത്ത് ഇല്ലം ഗണപതി നമ്പൂതിരി കൊടിയേറ്റിനുള്ള കൊടി കൂറ സമർപ്പിക്കും.
നൂറു കണക്കിന് താലപ്പോലികളും വാദ്യമേളവും കൊടി കയർ ഘോഷ യാത്രക്ക് അകമ്പടി സേവിക്കും.
രാത്രി 8.30 നം 9 ന്യും മദ്ധ്യേ ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പളളിമന നാരായൺ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിക്കും .
ദീപാരാധനെ തുടർന്ന് നാഗസ്വര കച്ചേരി , ഭരതനാട്യ രംഗ പ്രവേശം എന്നിവ നടക്കും.
തിങ്കളാഴ്ച രാത്രി 7.30 വൈക്കം വിജയക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശ അരങ്ങേറും.

Advertisements

Hot Topics

Related Articles