കുറവിലങ്ങാട് തൊഴിൽമേള: 750-ലധികം അവസരങ്ങൾ ഒരേ വേദിയിൽ

കുറവിലങ്ങാട്: തൊഴിൽ തേടുന്ന യുവജനങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പുതിയ സാധ്യതകൾ തുറന്ന് നൽകുന്ന മെഗാ തൊഴിൽമേള 2026 മാർച്ച് 07 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമിയിൽ നടക്കും.

Advertisements

Kottayam Employability Centre-ന്റെ സഹകരണത്തോടെയും Kerala State Rutronix അംഗീകൃത പഠനകേന്ദ്രമായ Kuravilangad Commerce Academy-യുടെ നേതൃത്വത്തിലുമാണ് മേള സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യത്യസ്ത മേഖലകളിലായി 750-ലധികം ജോലി ഒഴിവുകളാണ് മേളയിൽ അവതരിപ്പിക്കുന്നത്. SSLC മുതൽ പി.ജി, ബി.ടെക് വരെ വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

നിലവിൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് സൗജന്യ രജിസ്ട്രേഷനോടെ മേളയിൽ പങ്കെടുക്കാം.

മേളയുടെ പ്രത്യേകത, തൊഴിൽ ലഭ്യമാക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സംസ്കാരത്തെയും തൊഴിൽ മേഖലകളിലെ നവീന പ്രവണതകളെയും പരിചയപ്പെടുത്തുക എന്നതുമാണ്. കമ്പനികളുമായി നേരിട്ടുള്ള സംവാദം, അഭിമുഖങ്ങൾ, കരിയർ മാർഗനിർദേശങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.
താൽപര്യമുള്ളവർ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/jR58WJqydG4DUe4g8�
കൂടുതൽ വിവരങ്ങൾക്ക്:
9072444182, 9072444186

തൊഴിലിനോടുള്ള ആത്മവിശ്വാസവും മുന്നേറ്റ മനോഭാവവും വളർത്തുന്ന ഒരു അവസരമായി ഈ തൊഴിൽമേള മാറുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles