ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണ വിൽപ്പന:  കർശന നടപടിയുമായി മന്ത്രാലയം  

ദമാം: കുവൈത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന ഭക്ഷണ വില്‍പ്പനയ്‌ക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടികള്‍ കൂടുതല്‍ കർശനമാക്കുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന ഇത്തരം അനധികൃത ഭക്ഷണ കച്ചവടങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. വീടുകളില്‍ നിന്ന് ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്നവരുടെ പ്രവർത്തനങ്ങളും ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ഇത്തരം വില്‍പ്പന പ്രവർത്തനങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിക്കുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികളും ശിക്ഷകളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

Advertisements

വീടുകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷണ കച്ചവടം നടത്താൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നല്‍കുന്ന ആരോഗ്യ ലൈസൻസിനൊപ്പം വാണിജ്യ-വ്യവസായ മന്ത്രാലയം നല്‍കുന്ന വ്യാപാര ലൈസൻസും നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ ലൈസൻസ് അനുവദിക്കുന്നതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കുന്നതും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ചുമതലയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിഭാഗത്തില്‍ നിന്ന് ആവശ്യമായ ആരോഗ്യ ലൈസൻസ് ലഭിക്കാതെ, വാണിജ്യ മന്ത്രാലയം നല്‍കുന്ന നിലവിലെ ലൈസൻസുകള്‍ മാത്രം ഉപയോഗിച്ച്‌ വീടുകള്‍ കേന്ദ്രീകരിച്ച ഭക്ഷണ വില്‍പ്പന അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണം തയ്യാറാക്കല്‍, പാക്കിംഗ്, സംഭരണം, വിതരണം എന്നിവയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Hot Topics

Related Articles