കോട്ടയം: സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതി ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും ക്ഷേമവും വേണ്ടിയും സമഗ്ര വികസനവും ഉറപ്പാക്കുന്ന പദ്ധതികൾ മുന്നണികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള വേലൻ ഏകോപന സമിതിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 20 വെള്ളിയാഴ്ച്ച 10 എഎം ന് വടവാതൂരിൽ ബി വി.എസ്.സുവർണ്ണ ജൂബിലി ഹാളിൽ അവകാശ പ്രഖ്യാപന കൺവൻഷൻ നടക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി. എസ്.സി യ്ക്ക് വിടുക, പട്ടികജാതി നയം പ്രഖ്യാപിക്കുക, ജാതി സർട്ടിഫിക്കറ്റിന് സമുദായ സംഘടനകളുടെ സാക്ഷ്യപത്രം നിർബന്ധമാക്കുക, എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഒഴിവുകൾ നികത്തുക, എസ്.സി – എസ്.ടി ഫണ്ട് വകമാറ്റി ചെലവഴിക്കരുത്, എസ്.സി – എസ്.ടി ഫണ്ട് ലാപ്സ് ആക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിക്കുക, എസ്.സി -എസ്.ടി വിദ്യാർഥികളുടെ ഗ്രാന്റ് കൃത്യമായി വിതരണം ചെയ്യുക, ജാതി സർട്ടിഫിക്കറ്റിന് സമുദായ സംഘടനയുടെ സാക്ഷ്യപത്രം നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന അവകാശ പ്രഖ്യാപന രേഖ വിവിധ മുണണി നേതാക്കൾക്ക് സമർപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകോപന സമിതി ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷൻ കെ.വി. ഈ എസ്. പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അവകാശ പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന് വിവിധ വേലൻ സംഘടനകളിൽനിന്നും നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ഘടക സംഘടന നേതാക്കന്മാരായ കെ.കെ. ഹരിദാസ്, സുരേഷ് മൈലാട്ടുപാറ, ഡോ. എസ്. മുരളീധരൻ, സി.എസ്. ശശീന്ദ്രൻ, കെ. ശിവദാസൻ, ഡി.എസ്. പ്രസാദ്, കെ.ഇ. മണിയൻ, അനിൽകുമാർ ടി.ആർ തുടങ്ങിയവർ പങ്കെടുത്തു.

