ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മന്ത്രി വി.എൻ വാസവന് എതിരെ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി മാറും. എൻ.ഡി.എ സ്ഥാനാർത്ഥിയായ ട്വന്റി 20 നിശ്ചയിച്ചിരുന്ന നടി വീണാ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റാൻ തീരുമാനിച്ചത്. ട്വന്റി 20 സ്ഥാനാർത്ഥിയായി നേരത്തെ നടി വീണാ നായരെ ആണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ട്വന്റി 20 നേതാവ് സാബു എം ജേക്കബാണ് പ്രഖ്യാപനം നടത്തിയതും. എന്നാൽ, വീണാ നായർക്ക് വോട്ടില്ലെന്ന് ഇന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് സ്ഥാനാർത്ഥി മാറുന്ന സാഹചര്യം ഉണ്ടായത്.
Advertisements

