കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജി വച്ചു. എൻ.എസ്.യു ദേശീയ അധ്യക്ഷനാണ് രാജിക്കത്ത് അയച്ചത്. കെ.എസ്.യുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാതെ വന്നതിനെ തുടർന്നാണ് രാജി വച്ചിരിക്കുന്നത്. ഇടുക്കിയിലും, പൂഞ്ഞാറിലും ഇദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ, രണ്ടിടത്തും ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയില്ല. ഇത് കൂടാതെ അഞ്ചോളം കെ.എസ്.യു നേതാക്കൾക്ക് സീറ്റ് നൽകുമെന്ന കോൺഗ്രസ് വാഗ്ദാനവും പാലിച്ചില്ല എന്ന് ആരോപിച്ചാണ് ഇദ്ദേഹം ഇപ്പോൾ രാജി വച്ചിരിക്കുന്നത്.
Advertisements

