വൈക്കം: ആവശ്യമായ തിരുത്തലുകള്‍ വരുത്തി എൽ ഡി എഫ് നിയമസഭതെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കത്ത് സി.കെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
ഇണ്ടംതുരുത്തിമനയിലെ സി.കെ വിശ്വനാഥന് സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് സി. ദിവാകരന് സി.കെ. വിശ്വനാഥൻ സ്മാക അവാർഡ് നല്കി. വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വിജയിച്ച സിപിഐ അംഗങ്ങളെ ബിനോയ് വിശ്വം ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, അസി. സെക്രട്ടറി ജോണ്‍ വി. ജോസഫ്, യൂണിയന് ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്, ആര് സുശീലന്, സി.കെ ആശ എംഎല്‍എ, മുന്‍എംഎല്‍എ കെ. അജിത്ത്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്, കെ.ഡി വിശ്വനാഥന്, പി.എസ് പുഷ്കരന്, ജെയിംസ് തോമസ്, കേണല്‍ രാജീവ് മണ്ണാളി, ഡി രഞ്ജിത്കുമാര്‍, ബി രാജേന്ദ്രന്, പി.ആര് ശശി, കെ.എ രവീന്ദ്രന് കെ.എ കാസ്ട്രോ എന്നിവര്‍ പ്രസംഗിച്ചു.


