നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല വെബ് സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു : സംവിധായിക ലക്ഷി ദീപ്ത‌ അറസ്റ്റിൽ

തിരുവനന്തപുരം : നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല വെബ് സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ച സംഭവത്തിൽ വനിതാ സംവിധായിക അറസ്റ്റിലായി. ലക്ഷി ദീപ്ത‌ എന്ന ശ്രീല പി.മണി (37) ആണ് അരുവിക്കര പോലീസിന്റെ പിടിയിലായത്.

Advertisements

വെങ്ങാനൂർ സ്വദേശിയായ യുവാവാണ് ഇവരുടെ കൊടും ചതിയിൽ പെട്ടത്. ആദ്യം ഒരു സാധാരണ സിനിമയാണെന്ന് വിശ്വസിപ്പിച്ച് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. തുടർന്ന് തന്ത്രപരമായി ഒരു കരാറിൽ ഒപ്പിടുവിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റായിരുന്നു ഈ തട്ടിപ്പിൻ്റെ കേന്ദ്രം. സിനിമ എന്ന സ്വപ്‌നം കാണിച്ച് വലയിലാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ യുവാക്കൾക്ക് വലിയ ജാഗ്രത ആവശ്യമാണ്.

നിലവിൽ, ഹൈക്കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അടുത്ത ആറ് ആഴ്ചക്കാലം ബുധൻ, വ്യാഴം ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നതാണ് പ്രധാന വ്യവസ്ഥ.

Hot Topics

Related Articles