ലൈനിലും ലെങ്തിലും കുറച്ച്‌ കൂടി ശ്രദ്ധിച്ചാൽ ക്രിക്കറ്റ് ലോകം ഭരിക്കാന്‍ നിങ്ങള്‍ക്കാകും ; ഇന്ത്യയുടെ അതിവേഗ ബോളർ ഉമ്രാൻ മാലിക്കിന് ഉപദേശവുമായി മുഹമ്മദ് ഷമി

മുംബൈ : ലൈനിനും ലെങ്തിലും ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലികിന് ക്രിക്കറ്റ് ലോകം ഭരിക്കാനാകുമെന്ന് സഹതാരം മുഹമ്മദ് ഷമി.വേഗം കൊണ്ട് ഇതിനോടകം തന്നെ ഉമ്രാന്‍ മാലിക് ക്രിക്കറ്റ് ലോകത്ത് വരവറിയിച്ച്‌ കഴിഞ്ഞു. അതിവേഗത്തില്‍ പന്തെറിയുന്നൊരു താരം ഇന്ത്യന്‍ ക്രിക്കറ്റിന് സംബന്ധിച്ചിടത്തോളം പുതുമയാണെങ്കിലും താരത്തിന്റെ കൃത്യതയില്ലായ്മ പലപ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്നതിലേക്ക് നയിക്കുന്നുണ്ട്.

ഇതിനിടയിലാണ് ഷമിയുടെ സ്‌നേഹത്തോടെയുളള ഉപദേശം. പന്തിന്റെ വേഗതയോടൊപ്പം തന്നെ ലൈനും ലെങ്തും ശ്രദ്ധിക്കണമെന്നാണ് ഷമി പറയുന്നത്. അല്ലാത്ത പക്ഷം ബാറ്റര്‍മാര്‍ക്ക് അനായാസം റണ്‍സ് കണ്ടെത്താനാകും. ‘ഒരു ഉപദേശം ഞാന്‍ നിനക്ക് നല്‍കാനാഗ്രഹിക്കുന്നു. താങ്കളുടെ വേഗതയ്‌ക്കെതിരെ കളിക്കുക എന്നത് എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. ലൈനിലും ലെങ്തിലും കുറച്ച്‌ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ ക്രിക്കറ്റ് ലോകം ഭരിക്കാന്‍ നിങ്ങള്‍ക്കാകും’- ഷമി പറഞ്ഞു.

Hot Topics

Related Articles