കോട്ടയം: ജില്ലയിലെ ഒക്ടോബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി തൃക്കൊടിത്താനം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടത്തെ പ്രതിനിധീകരിച്ച് ഡി വൈ എസ്.പി കെ.എസ് അരുണും, തൃക്കൊടിത്താനം സ്റ്റേഷനുവേണ്ടി എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത്കുമാറും മുൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുണും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പോയ മാസംരാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ മികച്ച ഒരുക്കങ്ങളും പ്രശംസനീയമായ സുരക്ഷാ സംവിധാനങ്ങളും ആണ് ജില്ലാ പോലീസ് നടത്തിയത്. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു മോഷണ കേസുകളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും മോഷണ മുതൽ കണ്ടെടുക്കുന്നതിനും സാധിച്ചത് അഭിനന്ദനാർഹമായ നേട്ടമായി. കുറവിലങ്ങാട്, ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കുന്നതിന് സാധിച്ചതും അഭിമാനാർഹമായ കർത്തവ്യ നിർവഹണമായി. ഒക്ടോബർ മാസം മിനിസ്റ്റീരിയൽ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങൾളും പുരസ്കാരത്തിന് അർഹരായി. ഇവർ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദിൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ.
1. ടിപ്സൺ തോമസ് മെക്കാടൻ – ഡിവൈഎസ് പി. സ്പെഷ്യൽ ബ്രാഞ്ച്
2. അരുണ് കെ.എസ്. – ഡിവൈഎസ് പി കോട്ടയം
3. കെ. സദൻ – ഡിവൈഎസ് പി. പാലാ
4. വിജയൻ ടി.ബി. – മുൻ ഡിവൈഎസ് പി.വൈക്കം
5.സാജു വർഗീസ് – ഡിവൈഎസ് പി കാഞ്ഞിരപ്പള്ളി
6. ശ്യാംകുമാർ കെ.ജി. – ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ്.എച്ച്.ഒ., കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ
7. ഷിജി കെ. – ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ്.എച്ച്.ഒ., കുമരകം പോലീസ് സ്റ്റേഷൻ
8. അൻസൽ എ.എസ്. – മുൻ ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ്.എച്ച്.ഒ., എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
9. അജീബ് ഇ. – ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ്.എച്ച്.ഒ., കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
10.അരുണ് തോമസ് – എസ്.ഐ., സ്പെഷ്യൽ ബ്രാഞ്ച്

11. ഹരിഹരകുമാരൻ നായർ – എസ്.ഐ., സ്പെഷ്യൽ ബ്രാഞ്ച്
12. മുഹമ്മദ് ഭൂട്ടോ – എസ്.ഐ., സ്പെഷ്യൽ ബ്രാഞ്ച്
13. സാബു വി.ടി. – എസ്.ഐ., സ്പെഷ്യൽ ബ്രാഞ്ച്
14. ബിനോയ് എം.സി. – എ.എസ്.ഐ., സ്പെഷ്യൽ ബ്രാഞ്ച്
15. രാജേഷ് കെ. – എസ്.ഐ., ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, കോട്ടയം
16.അഖിൽദേവ് – എസ്.ഐ., എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
17. വിനോദ് വി.കെ. – എ.എസ്.ഐ., എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
18.ജോമി വി.ആർ. – സീനിയർ സിവിൽ പോലീസ് ഓഫീസർ, എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
19.സാബു പി.ജെ. – സിവിൽ പോലീസ് ഓഫീസർ എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
20. അനീഷ് വി.കെ. – സിവിൽ പോലീസ് ഓഫീസർ എറ്റുമാനൂർ പോലീസ് സ്റ്റേഷൻ

21. വിനോദ്കുമാർ – എസ്.ഐ., കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
22. സെബാസ്റ്റ്യൻ ജോസഫ് – സീനിയർ സിവിൽ പോലീസ് ഓഫീസർ , കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
23. റെൻസൺ ജോസഫ് – സീനിയർ സിവിൽ പോലീസ് ഓഫീസർ , കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
24. സിജാസ് ഇബ്രാഹിം – സീനിയർ സിവിൽ പോലീസ് ഓഫീസർ , കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
25. പ്രേംകുമാർ – സിവിൽ പോലീസ് ഓഫീസർ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
26. ജോജി വർഗീസ് – സിവിൽ പോലീസ് ഓഫീസർ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
27. ദീപിൻ കെ.സി. – സിവിൽ പോലീസ് ഓഫീസർ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ
28. സാവിയർ ടി.ജെ. – സിവിൽ പോലീസ് ഓഫീസർ എറ്റുമാനൂർ പോലീസ് സ്റ്റേഷൻ
29. സുനിൽ കുര്യൻ – സീനിയർ സിവിൽ പോലീസ് ഓഫീസർ , എറ്റുമാനൂർ പോലീസ് സ്റ്റേഷൻ

30. ഷിജോ വിജയൻ – എ.എസ്.ഐ., ജില്ലാ ആസ്ഥാനം, കോട്ടയം ( ലെയ്സൺ ഓഫിസർ കോട്ടയം മെഡിക്കൽ കോളേജ്)
31. നിധിൻ പ്രകാശ് – സിവിൽ പോലീസ് ഓഫീസർ , മണിമല പോലീസ് സ്റ്റേഷൻ
32. ബിജു ഇ.ടി. – സിവിൽ പോലീസ് ഓഫീസർ തൃക്കൊടിതാനം പോലീസ് സ്റ്റേഷൻ
33.ജോട്ടി ജേക്കബ് – അക്കൗണ്ട്സ് ഓഫീസർ, ജില്ലാ പോലീസ് ഓഫീസ് (ഡിപിഒ), കോട്ടയം
34. ഉഷ പി.ജി. – ജൂനിയർ സൂപ്രണ്ട്, ഡിപിഒ, കോട്ടയം
35. ഉഷ എം.എച്ച്. – കാഷിയർ, ഡിപിഒ, കോട്ടയം

36. ബിനോയ് പി.എസ്. – സീനിയർ ക്ലർക്ക്, ഡിപിഒ, കോട്ടയം
37. ഗീതാദേവി ടി.പി. – സീനിയർ ക്ലർക്ക്, ഡിപിഒ കോട്ടയം
38. കനിഷ്കുമാർ വി. – അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ്, ഡിപിഒ, കോട്ടയം
39. ശരണ്യ പി. – ക്ലർക്ക്, ഡിപിഒ, കോട്ടയം
40. വിഷ്ണു മോഹൻ – ക്ലർക്ക്, ഡിപിഒ, കോട്ടയം
41. നൈനൻ വി.എം. – എസ്.ഐ.(ജി), ട്രഷറി ലയേസൺ, ഡിപിഒ, കോട്ടയം


