ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : ജി.വിപിൻ കുമാറിനും വി.ബി ശിവപ്രസാദിനും ഇ.വി രാഗേഷിനും പുരസ്കാരം 

കോട്ടയം: ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ സെപ്റ്റംബര്‍18 മുതല്‍ 21 വരെ നടന്ന ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടു പത്രങ്ങളില്‍ പ്രസിദ്ധികരിച്ച മികച്ച സ്‌പോര്‍ട്‌സ് വാര്‍ത്താ ചിത്രത്തിനുള്ള 10001 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡിന് മംഗളത്തിലെ ജി. വിപിന്‍കുമാര്‍ അര്‍ഹനായി സെപ്റ്റംബര്‍ 22നു മംഗളം പ്രസിദ്ധികരിച്ച ചിത്രമാണ്  വിപിന്‍കുമാറിന് അവാര്‍ഡ് നേടിക്കൊടുത്തത്.

Advertisements

രണ്ടാം സ്ഥാനത്തിന് സെപ്റ്റംബര്‍ 20 നു ജന്മഭൂമിയില്‍ പ്രസിദ്ധികരിച്ച വി.ബി.ശിവപ്രസാദിന്റെ ചിത്രം അര്‍ഹമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാം സ്ഥാനത്തിന് സെപ്റ്റംബര്‍ 22 നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഇ.വി.രാഗേഷിന്റെ ചിത്രം അര്‍ഹമായി.

7501 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് രണ്ടാം സ്ഥാനത്തിനും, 5001 രൂപയും  ഫലകവുമടങ്ങിയ അവാര്‍ഡ് മൂന്നാം സ്ഥാനത്തിനും നല്‍കും. അവാര്‍ഡുകള്‍ പിന്നീട് സ്‌കൂളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.

ഫോട്ടോ വൈഡ് മാഗസിന്‍ എഡിറ്റര്‍ എ.പി.ജോയി,

സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍.ദേവദാസ്, പ്രശസ്ത ചിത്രകാരൻ ടി.ആര്‍. ഉദയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Hot Topics

Related Articles