എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായിപഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles