പാലത്തായി കേസ്:കോടതി വിധിക്ക് പിന്നാലെ ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിത്തെറിച്ചു; സ്ത്രീയ്ക്ക് പരുക്ക്

പാനൂർ (കണ്ണൂർ):പാലത്തായി പീഡനക്കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവ് വിധിച്ചതിനെത്തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സ്ത്രീക്ക് പരുക്ക്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കടവത്തൂരിലെ ഒരു സംഘം കോടതി വിധിക്ക് പിന്നാലെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പടക്കം പൊട്ടിപ്പോയതാണ് പരുക്കിന് കാരണമായത്. ബിജെപി പ്രവർത്തകയും വ്യാപാരിയുമായ കടവത്തൂർ സ്വദേശിനി ലീലയ്ക്കാണ് പരുക്ക്. ലീലയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.ആഹ്ലാദപ്രകടനം നടത്തിയ 14 പേരെയും, വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേരെയും പൊലീസ് ചോദ്യം ചെയ്തു.

Advertisements

കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജൻ എന്ന അധ്യാപകനാണ് കേസിൽ കുറ്റക്കാരനായി കോടതി തീരുമാനിച്ചത്.തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പത്മരാജൻ അധ്യാപകനായി ജോലി ചെയ്തിരുന്ന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, പത്മരാജനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബിജെപി ആരോപിച്ചു.

Hot Topics

Related Articles