പത്തനംതിട്ട :17കാരിയെ വീട്ടിൽ കയറിപ്പേര്‍ത്തു ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോഷണക്കേസുകളിൽ സ്ഥിരം പ്രതിയായ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി മടുക്കോലി സ്വദേശി കെ. എം. മനു (28) യെയാണ് പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി പിന്നീട് പലവട്ടം വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നെന്നാണ് പൊലീസ്.വീട്ടിൽ മുതിർന്നവർ ഇല്ലാത്ത അവസരങ്ങൾ തിരഞ്ഞാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
പീഡനത്തിന് ശേഷം പൊലീസിന്റെ നിരീക്ഷണം ശക്തമായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എരുമേലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അലക്സ്, അഭിജിത്ത് എന്നിവരായിരുന്നു സംഘത്തിൽ.പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായിപൂർ സ്റ്റേഷനുകളിൽ പ്രതിക്ക് നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


