മലയാള കലാ അക്കാദമി അഡ്വ. ജോർജ്ജ് ചാത്തമ്പടം പുരസ്ക്കാരം മുതുകുളം സോമനാഥിന്

കോട്ടയം: പ്രശസ്ത കാഥികനും, അധ്യാപകനും, അഭിഭാഷകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന

Advertisements

ജോർജ്ജ് ചാത്തമ്പടത്തിൻ്റെ പേരിലുള്ള പ്രഥമ മലയാളകലാ അക്കാദമി പുരസ്കാരം ശ്രീ .മുതുകുളം സോമനാഥിന്. 25000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഈ മാസം 9-)o തീയതി വൈകിട്ട് 4 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന ചാത്തമ്പടം അനുസ്മരണ സമ്മേളനത്തിൽ വച്ച്‌, മലയാള കലാ അക്കാദമി ഡയറക്ടർ കൂടിയായ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം എൽ എ സമ്മാനിക്കും. തിരുവിഴ ജയശങ്കർ, പഴയിടം മുരളി, അഞ്ചൽ ഗോപൻ ,രാജേഷ് ഹാബിറ്റാറ്റ്, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Hot Topics

Related Articles