കോട്ടയം : മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) വാണ് മരിച്ചത്. ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു മാത്രമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ സുഹൃത്തുക്കൾ വിവരം അറിയിക്കുകയായിരുന്നു.ഇവരെത്തിയാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
Advertisements

