മണിമല സെന്റ് ജോർജ് സ്കൂളിൽ “ഇൻസ്പെയർ” പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നാളെ

മണിമല: മണിമല സെന്റ് ജോർജ് സ്കൂളിൻ്റെയും എക്സിക്കൂട്ടിവ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന  ഇൻസ്പെയർ പ്രോഗ്രാം (സിവിൽ സർവ്വീസ് പരിശീലന പരിപാടി) മൂന്നാം ബാച്ചിൻ്റെ ഉദ്ഘാടനം നാളെ  (13)  രാവിലെ 10  ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Advertisements

കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും ഏറെ പ്രയോജനകരമായ പ്രോഗ്രാമാണ് ഇൻസ്പെയർ. തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത് . 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശീലനം പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റു വിതരണവും  തെരഞ്ഞെടുക്കപ്പെട്ട  5 പേർക്ക് 10,000 രൂപ വീതം ജിമ്മി മെമ്മോറിയൽ സ്കോളർഷിപ്പും നൽകും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരാണ്  പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

Hot Topics

Related Articles