“മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും…നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി”… സൂപ്പർ ബൈക്കിൽ സൗബിനൊപ്പം ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കുറച്ചു നാളുകൾക്ക് മുൻപാണ് ഒരു സൂപ്പർ ബൈക്ക് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനൊപ്പം ലഡാക്കിലേക്ക് നടത്തിയ ബൈക്ക് ട്രിപ്പാണ്
ഒരു ബൈക്ക് സ്വന്തമാക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്.

Advertisements

ഇപ്പോഴിതാ നടൻ സൗബിന്‍ ഷാഹിറിനൊപ്പം ബൈക്കിംഗിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു. ഈയിടക്കാണ് സൗബിനും ഒരു സൂപ്പർ ബൈക്ക് സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന് സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി. കൂള്‍ കക്ഷികളാണ് നിങ്ങള്‍”, ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ചിത്രത്തില്‍ അത് ധരിക്കാന്‍ താന്‍ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്.

അതേസമയം, മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളരി പട്ടണമാണ് ഇരുവരുടേതുമായ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്ലലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

അജിത്തിന്‍റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്.

Hot Topics

Related Articles