കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവന്‍ ബി ജി കൃഷ്ണമൂര്‍ത്തിയും സാവിത്രിയും അടുത്തമാസം ഒന്‍പത് വരെ റിമാന്‍ഡില്‍; വയനാട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തെരച്ചില്‍ ഊര്‍ജ്ജിതം

തലശേരി: വയനാട്ടില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബി ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയും അടുത്ത മാസം ഒമ്പത് വരെ കോടതി റിമാന്‍സ് ചെയ്തു. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെച്ച് കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് രണ്ടുപേരെയും ഇന്നലെ അറസ്റ്റ് ചെയ്തത്

കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമാണ് കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂര്‍ത്തി. ബി ജി കൃഷ്ണമൂര്‍ത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പൊലീസ് പിടികൂടിയിരുന്നു. എന്‍ഐഎ സംഘം രാഘവേന്ജദ്രയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. വയനാട് ജില്ലയില്‍ ഇവരുടെ കൂട്ടാളികള്‍ക്കായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Hot Topics

Related Articles