ബേക്കറി ഉടമയ്ക്ക് മർദനം : മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ പ്രതിക്ഷേധിച്ചു

തിരുവല്ല : മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ അംഗമായ പൊടിയാടി ചിപ്പി ബേക്കറി ഉടമ എം വി പ്രസാദിനെ അകാരണമായി ആക്രമിക്കുകയും കുപ്പി കൊണ്ട് അടിച്ച് തല പൊട്ടിക്കുകയും ചെയ്തതിൽ മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ പ്രതിക്ഷേധിക്കുകയും അക്രമിയെ അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എം സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം കെ വർക്കി, മാത്യൂസ് കെ ജേക്കബ്, ശ്രീനിവാസ് പുറയാറ്റ്, ജോൺസൺ തോമസ്, സി.കെ.വിജയൻ, തോമസ് ജേക്കബ്, രജ്ഞിത് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles