എം. ജി. ഓ. സി. എസ്. എം കരിയർ ഓറിയന്റേഷൻ സെമിനാർ നടത്തി

പീരുമേട് : പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടത്തിയ കരിയർ ഓറിയന്റേഷൻ സെമിനാർ എം.ജി.ഓ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ.ജീസൺ പി വിൽ‌സൺ ഉദ്ഘാടനം ചെയ്തു. കരിയർ ഗുരു സെൽവരാജ് എം ക്ലാസുകൾക്ക് നേതൃത്വം നൽകി കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ്‌ കൊച്ചുപിള്ള,സ്റ്റുഡന്റസ് അഡ്വൈസർ എൽദോ സജു,എം.ജി.ഓ.സി.എസ്.എം കേന്ദ്ര സൗത്ത് റീജിയണൽ സെക്രട്ടറി നികിത് കെ സക്കറിയ, പ്രൊഫ്‌. മണികണ്ഠൻ എസ്, പ്രൊഫ്‌. ജാൻസൺ എലിയാസ്, പ്രൊഫ്‌. മിന്നു മറിയം, പ്രൊഫ്‌. മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles