എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ :32 ആം വാർഷിക സമ്മേളനം നടത്തി ; മേബിൾ എൻ എസ് പ്രസിഡന്റ്;  ജോസ് മാത്യു ജനറൽ സെക്രട്ടറി  

കോട്ടയം : എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം സർവ്വകലാശാലാ ക്യാമ്പസ്സിൽ ചേർന്നു. ജനറൽ സെക്രട്ടറി ജോസ് മാത്യു സ്വാഗതം ആശംസിച്ചു.എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡന്റ്‌ കൂടിയായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടെ വാർഷിക സമ്മേളനം ആരംഭിച്ചു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ്  യൂണിയൻ  ജനറൽ സെക്രട്ടറി എൻ മഹേഷ്‌ അനുസ്മരണപ്രഭാഷണം നടത്തി.പൊതു സമ്മേളനത്തിൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ നവീൻ അധ്യക്ഷത വഹിച്ചു.

Advertisements

സമ്മേളനം അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ  ഉത്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ പുലർത്തുന്ന വികലമായ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ കേരളത്തെ തകർത്തു തരിപ്പണമാക്കിയെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.ഇടതു ഭരണത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച നടപടികൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.  ശരിയായ  രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടാകണം.ക്യാമ്പസുകളിൽ ജനാധിപത്യ ചർച്ചകൾക്ക് പകരം അരാജകത്വവും അക്രമം വഴി ഭീതി പടർത്തി വിദ്യാർത്ഥികളെ അടിമകൾ ആക്കുന്ന രാഷ്ട്രീയ സാഹചര്യവുമാണ് വളർത്തിയെടുക്കുന്നത്. ഇത് കേരളത്തിന്റെ എല്ലാ സാമൂഹിക പുരോഗതികളെയും പിന്നോട്ടടിക്കും. കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ പലായനം ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ഡി സി സി സെക്രട്ടറി ജോബിൻ ജോസഫ്, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ്  യൂണിയൻ പ്രസിഡന്റ് ഒ റ്റി പ്രകാശ്,എം ജി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് പ്രൊഫ്. ഹരിലക്ഷമീന്ദ്ര കുമാർ, പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് ജി പ്രകാശ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. താഴെ പറയുന്നവരെ സംഘടനയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പ്രസിഡന്റ് : മേബിൾ എൻ എസ് 

ജനറൽ സെക്രട്ടറി : ജോസ് മാത്യു 

ട്രെഷറർ : അരവിന്ദ് കെ വി 

വൈസ് പ്രസിഡന്റുമാർ: പ്രമോദ് എസ്, ബിനോയ് സെബാസ്റ്റ്യൻ , പ്രദീപ് കെ ബി 

ജോയിന്റ് സെക്രട്ടറിമാർ : ഐസക് ജെ , അർച്ചന ബി, ജിജോ ജോർജ് , ഗായത്രി വി ആർ

Hot Topics

Related Articles