15 വയസുകാരിയെ കാണാതായിട്ട് മൂന്നാഴ്ച; ഇതുവരെയും കണ്ടെത്താനാകാതെ പൊലീസ്

കാസർകോട്: കാസര്‍കോട് പൈവളിഗയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയെ ഇതുവരേയും കണ്ടെത്താനായില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതിയെ ആണ് കാണാതായത്. മകളെ എത്രയും വേഗം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങളുണ്ടാവണമെന്ന് മാതാപിതാക്കള്‍ ആശ്യപ്പെട്ടു. മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisements

പൈവളിഗെ മണ്ടേകാപ്പില്‍ പതിനഞ്ച് വയസുകാരിയായ ശ്രേയയെ ഫെബ്രുവരി 12 മുതലാണ് കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. പ്രദേശവാസിയായ 42 വയസുകാരനും പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷനായിട്ടുണ്ടെന്നും ഇവര്‍ കുമ്പള പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മിസ്സിംഗ് കേസെടുത്ത് കുമ്പള പൊലീസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ കുമ്പള പൊലീസില്‍ വിവരം അറിയിക്കണം.

Hot Topics

Related Articles