കോട്ടയം : ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 1.05 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഗോദാ ഗരി വില്ലേജ് ചക്മാ തുറുപ്പ് സോഹൽ റാണ (30) യെയാണ് രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലാ – തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ വെച്ചായിരുന്നു സംഭവം. പ്രദേശത്ത് വൻതോതിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്നതായി പോലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളോളമായി ജില്ലാ പോലീസ് മേധാവി കെ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടയാണ് വെസ്റ്റ് ബംഗാളിൽ നിന്നും കഞ്ചാവുമായി സോഹൽ എത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് രാമപുരം എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ എസ് ഐ പി വി മനോജ് , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് എം ഗോപാൽ, സിവിൽ പോലീസ് ഓഫീസർ വിഷ്ണു ശ്യാം മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 1.05 കിലോ കഞ്ചാവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കോട്ടയം രാമപുരത്ത് 1.05 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ : പിടിച്ചെടുത്തത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ്
