കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയ്ക്ക് പൂര്‍ണ പിന്തുണ. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയില്‍ ആരും സെസും ഫീസുമടക്കമുള്ള നയരേഖയെ എതിര്‍ത്തില്ല. എന്നാല്‍, നയരേഖയില്‍ സിപിഎം സമ്മേളന പ്രതിനിധികളില്‍ ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചു.
സെസും ഫീസും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികള്‍ വ്യക്തമാക്കി. അവ്യക്തതകള്‍ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും അഭിപ്രായമുയര്‍ന്നു. പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കെടി കുഞ്ഞിക്കണ്ണൻ പൊതുചര്‍ച്ചയില്‍ പറഞ്ഞു. നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇതില്‍ ജാഗ്രത വേണമെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് മണിക്കൂർ ചർച്ചയില്‍ നിർദ്ദേശങ്ങളെ ആരും എതിർത്തില്ല. അവസാന ഭാഗത്ത് മാത്രമാണ് മാധ്യമങ്ങളെ ചാരി കുഞ്ഞിക്കണ്ണൻ ആശങ്ക ഉന്നയിച്ചത്. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയില്‍ ആരും സെസും ഫീസുമടക്കമുള്ള നയരേഖയെ എതിര്‍ത്തില്ല. എന്നാല്‍, നയരേഖയില്‍ സിപിഎം സമ്മേളന പ്രതിനിധികളില്‍ ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചു. സെസും ഫീസും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികള്‍ വ്യക്തമാക്കി.
അവ്യക്തതകള്‍ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും അഭിപ്രായമുയര്‍ന്നു. പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കെടി കുഞ്ഞിക്കണ്ണൻ പൊതുചര്‍ച്ചയില്‍ പറഞ്ഞു. നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇതില്‍ ജാഗ്രത വേണമെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. നാല് മണിക്കൂർ ചർച്ചയില്‍ നിർദ്ദേശങ്ങളെ ആരും എതിർത്തില്ല. അവസാന ഭാഗത്ത് മാത്രമാണ് മാധ്യമങ്ങളെ ചാരി കുഞ്ഞിക്കണ്ണൻ ആശങ്ക ഉന്നയിച്ചത്.