എംഡിഎംഎ കച്ചവടത്തിനായി ഉപയോഗിച്ചത് 10 വയസുള്ള മകനെ; തിരുവല്ലയിലെ ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: തിരുവല്ലയില്‍ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി.

Advertisements

തിരുവല്ലയില്‍ മൂന്നര ഗ്രാം എംഡിഎംഎയുമായി തിരുവല്ല സ്വദേശിയായ 39കാരനാണ് പിടിയിലായത്. ഇയാള്‍ പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസുകാരനായ മകന്‍റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വില്‍പ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാർഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരി എത്തിച്ചു നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു. കുട്ടിയെ ഉപയോഗിച്ച്‌ ലഹരി കച്ചവടം നടത്തിയതിനാല്‍ പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്തുവിടുന്നത് നിയമപരമായി കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles