കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജിലെ സെൽ ഫോർ ഡിഫറെൻറ്ലി ഏബിൾഡ് സംഘടിപ്പിച്ച കലാപ്രദർശനം ശ്രദ്ധേയമായി. വാട്ടർ കളർ, ഓയിൽ കളർ, ആക്രിലിക് പെയിൻറിംഗ്, ഫാബ്രിക് പെയിൻറിംഗ്, പേസ്റ്റൽ പെയിൻറിംഗ് എന്നിങ്ങനെ വിവിധ മാതൃകകളിലാണ് ദേവമാതയിലെ ഭിന്നശേഷി വിദ്യാർഥികൾ കലാവിസ്മയം ഒരുക്കിയത്. പ്രശസ്ത ചിത്രകാരൻ കുര്യാക്കോസ് കെ. വി. കലാപ്രദർശനം ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, സി. ഡോ. ഫാൻസി പോൾ, ഡോ. മിനി സെബാസ്റ്റ്യൻ, ഡോ. ടോണി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







സിസ്റ്റർ അലീന കുര്യക്കോസ്, സന ഷാജിദ് സി., മിനു ബാബു, കൃഷ്ണരാജ് ടി. ആർ., സച്ചു ജേക്കബ്, അദ്വൈദ് സാബു, അമൃത പ്രിയ എം എ. എന്നീ വിദ്യാർത്ഥികൾ രചിച്ച ചിത്രങ്ങളാണ് പ്രദർശനവിപണനമേളയിൽ സജ്ജീകരിച്ചിരുന്നത്.


