മൊബൈൽ ഫോൺ വ്യാപാരി സമിതി സംസ്ഥാന കൺവെൻഷൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു 

കോട്ടയം : കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ 2024 മാർച്ച് 5 ന് കോട്ടയത്ത് വച്ച്  നടക്കുന്ന സംസ്ഥാന കൺവെൻഷൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏറ്റുമാനൂരിൽ നടന്നു. വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ്. ബിജുവിനെ മുഖ്യ രക്ഷാധികാരിയായും, സമിതി കോട്ടയം ജില്ലാ നേതാക്കളായ ഔസേപ്പച്ചൻ തകിടിയേൽ, അബ്ദുൾ സലിം, സുഗതൻ, അന്നമ്മ രാജു എന്നിവരെ രക്ഷാധികാരികളായും, സമിതി കോട്ടയം ജില്ലാ സെക്രട്ടറി ജോജി ജോസഫിനെ ചെയർമാനായും,  മൊബൈൽ ഫോൺ സമിതി ജില്ലാ രക്ഷാധികാരി സെബാസ്റ്റ്യൻ കെ.വിയെ ട്രഷറർ ആയും, മൊബൈൽ ഫോൺ സമിതി ജില്ലാ സെക്രട്ടറി അഖിലേഷ് കെ.കെ യെ കൺവീനറായും, 251 അംഗ സംഘാടക സമിതിയെ തീരഞ്ഞെടുത്തു.

Hot Topics

Related Articles