കടുത്തുരുത്തി: യു.ഡി.എഫ്. കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഡ്വ. മോൻസ് ജോസഫിന് ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ കടുത്തുരുത്തി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നൽകുന്നതാണ്.
ഘോഷയാത്രയ്ക്കു ശേഷം ചേരുന്ന അനുമോദന സമ്മേളനം കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിക്കുന്നതാണ്. കേരള നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച അഡ്വ.മോന്‍സ് ജോസഫിനുള്ള പ്രത്യേക അനുമോദനവും പുരസ്ക്കാര സമര്‍പ്പണവും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫും മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നതാണ്. അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നിന്നുള്ള വിവിധ ജനപ്രിതിനിധികളും പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും യോഗത്തില്‍ വച്ച് മന്ത്രിയെ അനുമോദിച്ച് സ്വീകരിക്കുന്നതും വിവിധ സാമൂഹിക-സാംസ്‌കാരിക-സാമുദായിക നേതാക്കൾ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അറിയിച്ചു.
ജലവിഭവ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് ജൂണ്‍ 5-ന് കടുത്തുരുത്തിയില്‍ പൗരസ്വീകരണം നല്‍കുന്നു : കേരള നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. മോന്‍സ് ജോസഫിന് അനുമോദനവും പുരസ്കാര സമര്‍പ്പണവും

Advertisements

