മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു

ലഖ്‌നൗ : മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മുലായം സിംഗ് യാദവിൻ്റെയും രണ്ടാമത്തെ ഭാര്യ സാധന ഗുപ്തയുടെയും മകനാണ് പ്രതീക്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.

Advertisements

ഉത്തർപ്രദേശിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെങ്കിലും പ്രതീക് യാദവ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് എപ്പോഴും അകലം പാലിച്ചിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ലഖ്‌നൗവില്‍ സ്വന്തമായി ഫിറ്റ്നസ് ബിസിനസ്സ് നടത്തിവരികയായിരുന്നു. ബോഡിബില്‍ഡിങ്ങിലും കായികരംഗത്തും വലിയ താല്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. കിംഗ് ജോർജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

Hot Topics

Related Articles