മുണ്ടക്കയത്ത് മരം മുറിക്കുന്നതിനിടെ ഇലക്ട്രിക് വാൾ തെന്നി മരത്തിൽനിന്നു വീണ യുവാവ് മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെ വാൾ തെന്നി മരത്തിൽ നിന്നും വീണു യുവാവ് മരിച്ചു. മുണ്ടക്കയം മുരിക്കുംവയൽ കൈപ്പൻ പ്ലാക്കൽ വിനോദ് (47) ആണ് മരിച്ചത്. കുഴിമാവിന് സമീപം മൂഴിക്കലിൽ ഇന്ന് രാവിലെയാണ് അപകടം.

Advertisements

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന് മുകളിൽ കയറി ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയിൽ വാൾ തെന്നി മരത്തിൽ കെട്ടിയ വടത്തിൽ തട്ടി വടം പൊട്ടി വിനോദ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ 35ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദ് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്.

Hot Topics

Related Articles