ളാക്കാട്ടൂർ: എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 14 മുതൽ 17 വരെ ലഹരി വിരുദ്ധ വാരാചരണം നടത്തുന്നു. വാരാചരണത്തിൻ്റെ ഭാഗമായി “ജീവിതമാണ് ലഹരി” എന്ന വിഷയത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കവിത രചന മത്സരം നടന്നു. കാമ്പസിൽ തയ്യാറാക്കിയ ബിഗ് കാൻവാസിൽ ഒപ്പിട്ടു കൊണ്ട് പാമ്പാടി എക്സൈസ് ഓഫീസർ നിബിൻ നെൽസൺ വാരാചരണം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജരും പിറ്റിഎ പ്രസിഡൻറും പ്രഥമഅദ്ധ്യാപികയും ചേർന്ന് അഗ്നി പകർന്ന ബാറ്റണേന്തി സ്കൂൾ ലീഡർമാരുടെ നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. “ലഹരിക്കെതിരെ ഞാനും ” എന്ന തലക്കെട്ട് നൽകിയ ബിഗ് കാൻവാസിൽ മാനേജ്മെൻ്റ് പ്രതിനിധികളും അദ്ധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ഒപ്പുവച്ചു. വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി വിശ്വശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, ബോധവത്കരണ ക്ലാസ്സുകൾ, ക്ലാസ്സ് തല മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ മാനേജർ ആർ രാമചന്ദ്രൻ നായർ, പ്രധാനാധ്യാപിക സ്വപ്ന ബി നായർ, പിറ്റിഎ പ്രസിഡൻ്റ് അശോക് കുമാർ അദ്ധ്യാപകൻ എം ജി ഗിരീഷ് എന്നിവർ എന്നിവർ പ്രസംഗിച്ചു.


