ദേശീയ കർഷക ഫെഡറേഷൻ – (ഡി കെ എഫ്) (കർഷകരുടേയും കർഷക സംഘടനകളുടേയും സ്വതന്ത്രമായ പൊതുവേദി) ഡി കെ എഫ് കാർഷിക മേള ഉത്ഘാടനം ഇന്ന് വൈ എം സി എ യിൽ

കോട്ടയം : ദേശീയ കർഷക ഫെഡറേഷൻ സ്ഥാപക ദിനാഘോഷവും ത്രിദിന കാർഷിക മേളയും ഇന്ന് മെ യ് 27 തിങ്കളാഴ്ച 10 ന് കോട്ടയം വൈ എം സി എ ഹാളിൽ കർഷക പ്രമുഖനും കുട്ടനാടൻ കർഷക സംഘടനാ ചെയർമാനുമായ കെ.എസ്. നാരായണയ്യർ ഉത്ഘാടനം ചെയ്യും. ഡി കെ എഫ് വൈസ് പ്രസിഡണ്ട് ജയിംസ് കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വൈ എം സി എ പ്രസിഡണ്ട് അനൂപ് ജോൺ ചക്കാലയിൽ പ്രസംഗിക്കും.

Advertisements

തുടർന്ന് തെങ്ങു കൃഷിയുടെ ഭാവി വിഷയത്തിൽ നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുര്യൻ, പ്രകൃതി കൃഷി പ്രഭാഷണം എം കരുൻ, കാർഷിക യന്ത്രവല്കരണം കാർഷിക എൻജിനീയറിങ് വിദഗ്ധ വിനിയ വി.എസ് , നെൽകൃഷിയുടെ ഭാവി ജോസഫ് റെഫിൻ ജഫ്റി കൃഷി ഓഫീസർ , സമ്പത് വ്യവസ്ഥയും കൃഷി പ്രതിസന്ധിയും സംവാദം. സെബാസ്റ്റ്യൻ ജാതികുളത്തിൽ, എൻ.കെ.ബിജു , ചെറിയാൻ വർഗീസ് തുടങ്ങിയവർ  പ്രഭാഷണം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർഷിക മേള ചൊവ്വ ,ബുധൻ ദിവസങ്ങളിൽ.കൃഷി, പരിസ്ഥിതി, കാലാവസ്ഥാ പഠനങ്ങൾ,  മൂല്യവർദ്ധിതോല്‌പന്നങ്ങൾ, സംരംഭങ്ങൾ, മണ്ണ് ,   ഔഷധ സസ്യങ്ങൾ , നല്ല ഭക്ഷണ ശീലങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ വിദഗ്ധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വൈവിദ്ധ്യമാർന്ന കാർഷികോല്പന്നങ്ങൾ ,  വിത്ത് , നടീൽ വസ്തുക്കൾ, പച്ചക്കറി, ഫലവൃക്ഷച്ചെടികൾ,

നഴ്സറി , ഔഷധ സസ്യങ്ങൾ ,

ജൈവ വളം , വിളവെടുപ്പ് എളുപ്പമാക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശന – വിപണന മേള . ആധുനികവും പരമ്പരാഗതവുമായ കാർഷികോപകരണങ്ങളുടെ പ്രദർശനം.

മാലിന്യ സംസ്കരണം : മഹാത്മാ ഗാന്ധി സർവകലാശാലയുടെ വേറിട്ട വഴി – നിർമ്മലം എം ജി യു ഡോക്കുമെന്ററിയും ജൈവവളം വിപണന സ്റ്റാളും , കാർഷിക പ്രസിദ്ധീകരണങ്ങൾക്ക് പ്രാധാന്യം നല്കുന്ന പുസ്തകശാലയും , കാർഷിക മാസികകളുടെ സ്റ്റാളുകളും

 മേളയുടെ സവിശേഷതയാണ്.

Hot Topics

Related Articles