എൻ.സി ചാക്കോ എൻ.സി.പിയിൽ നിന്നും രാജി വച്ചു; ജനതാദൾ എസിൽ ചേർന്ന് പ്രവർത്തിക്കും

കോട്ടയം: എൻ.സി.പി നാട്ടകം മണ്ഡലം പ്രസിഡന്റായിരുന്ന എൻ.സി ചാക്കോ പാർട്ടിയിൽ നിന്നും രാജി വച്ചു. ജനതാദൾ എസിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ചാക്കോ അറിയിച്ചു. ജനതാദൾ എസ്. നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി എൻ.സി ചാക്കോയെ നിയമിച്ചതായി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അറിയിച്ചു. രാജീവ് നെല്ലിക്കുന്നേലിൽ നിന്ന് എൻ.സി ചാക്കോ പാർട്ടി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ എ.സി രാജേഷ്, സെക്രട്ടറി മനോജ് കുമാർ ജി, പി.ജി പ്രഭ, രാജമ്മ രാജു, സാജൻ വർഗീസ്, ട്രഷറർ പി.ജി അശോക് കുമാർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles