തിരുവല്ല : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ പദയാത്രയുടെ വിജയത്തിനായി നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കൺവൻഷൻ നടത്തി. ബൂത്ത് തല കൺവൻഷനുകൾ 31 ന് ഉള്ളിൽ പൂർത്തീകരിച്ച് മണ്ഡലത്തിൽ നിന്ന് യാത്രയുടെ വിജയത്തിനായി പ്രവർത്തകർ വീടുകളിലേക്ക് പ്രചരണം നടത്തുമെന്ന് യോഗം തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരത ജോഡോ യാത്ര മണ്ഡലം കോർഡിനേറ്റർ ജിജോ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ, അഡ്വ. പി എസ് മുരളീധരൻ നായർ, എ പ്രദീപ് കുമാർ, എ വി കുര്യൻ, ഗ്രേസി അലക്സാണ്ടർ, പി ജി നന്ദകുമാർ, അനിൽ സി ഉഷസ്സ് എന്നിവർ സംസാരിച്ചു.