അതിരമ്പുഴ : പഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നീരുറവ സർവ്വേയുടെ നീർത്തട നടത്തം അതിരമ്പുഴ ചന്തക്കുളത്തിന് സമീപത്ത് വെച്ച് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പറായ ജോസ് അമ്പലക്കുളം സ്വാഗതം ആശംസിക്കുകയും ബ്ലോക്ക് ഡിവിഷനൽ മെമ്പർ ജെയിംസ് കുര്യൻ, ജോയിന്റ് ബി ഡി ഓ മധു കുമാർ, ഇറിഗേഷൻ എ ഇ ജയദേവ് പി എസ് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എമിലി എന്നിവർ ആശംസകൾ അറിയിച്ചു. മറ്റു മെമ്പർമാരായ ജോജോ ജോർജ്, മേരി അമുദാ പി, ബേബിനാസ് അജാസ്, ഫസീന സുധീർ, ജെയിംസ് കെ ടി, അശ്വതിമോൾ കെ എ, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ, എം ജി എ ൻ ആർ ജി സ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.