ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനി ആക്രമണം നടത്തില്ല : യുദ്ധം ഉടൻ തീരും : പ്രഖ്യാപനവുമായി ബെഞ്ചമിന്‍ നെതന്യാഹു

ടെൽ അവീവ്: ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നല്‍കിയതായും നെതന്യാഹു സൂചിപ്പിച്ചു.

Advertisements

അതേസമയം, ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമേരിക്കയെ ഇസ്രയേല്‍ കൊണ്ടുവന്നെന്ന ആരോപണം അദ്ദേഹം തള്ളി. ഡോണള്‍ഡ് ട്രംപിനോട് എന്ത് ചെയ്യുണമെന്ന് ആർക്കെങ്കില്‍ ആവശ്യപ്പെടാൻ സാധിക്കുമോയെന്നും നെതന്യാഹു ചോദിച്ചു. ജനങ്ങള്‍ കരുതുന്നതിലും വേഗത്തില്‍ ഇറാൻ സംഘർഷം അവസാനിക്കും. ഹോർമൂസ് അടയ്ക്കാനുള്ള ഇറാന്റെ എല്ലാ ശ്രമവും പരാജയപ്പെടുമെന്നും നെതന്യാഹു വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ എടുത്ത നിലപാടിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഏകപക്ഷീയമാണെന്നും തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

നെതന്യാഹു കൊടുംക്രിമിനല്‍, ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച്‌ വകവരുത്തും; ഇറാന്റെ മുന്നറിയിപ്പ്
അയല്‍രാജ്യങ്ങള്‍ അവരുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കരുതെന്നും, ആക്രമണങ്ങള്‍ സൗകര്യം ചെയ്തു കൊടുക്കുന്നതും ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണെന്നും ഇറാൻ വിദേശമന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകള്‍ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി.

കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകള്‍.

Hot Topics

Related Articles