സൗഹൃദത്തിന്റെ പേരിൽ വിളിച്ച് കൊലപ്പെടുത്തി:സംസ്കാരചടങ്ങിൽ ഒന്നുമറിയാത്തവരായി പ്രതികൾ;സംഭവം ആലക്കോട്

ആലകോട്: കഴിഞ്ഞ മാസം 25നാണ് നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ കൃഷിയിടത്തിലെ കുളത്തില്‍ നിന്നാണ് മൃതദേഹം പിന്നീട് കണ്ടെത്തിയത്. ചെളിയില്‍ മുങ്ങിക്കിടന്നതിനാൽ മൃതദേഹം ആദ്യം ശ്രദ്ധയില്‍പെട്ടിരുന്നില്ല.രാത്രിയിൽ ഫോണിൽ വിളിച്ച് സൗഹൃദത്തിന്റെ പേരിൽ പ്രജുലിനെ വരുത്തിയതായിരുന്നു പ്രതികളായ മിഥിലാജും ഷാക്കിറും.

Advertisements

ലഹരി വിൽപ്പന സംബന്ധിച്ച വിവരം പൊലീസിനോട് പറഞ്ഞെന്നാരോപിച്ചാണ് ഇരുവരും പ്രജുലിനെ നേരിട്ടത് വരുത്തിയത്. കുളത്തിനരികിൽ വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ പ്രജുലിന് പരിക്കേറ്റു. തുടർന്ന് പ്രജുലിനെ കൈകാൽ പിടിച്ച് റബ്ബർതോട്ടത്തിനുള്ളിലെ കുളത്തിലേക്ക് ഇരുവരും ചേർന്ന് വലിച്ചെറിഞ്ഞു. ചെളിയിൽ ആണ്ടുപോയ പ്രജുലിന് രക്ഷപ്പെടാനായില്ല.കൊലപാതകത്തിന് പിന്നാലെ ഷാക്കിറിന്റെ വീട്ടിൽ ചെന്ന ഇരുവരും കുളിച്ച് നടുവിലിലെ കള്ളുഷാപ്പിൽ പോയി മദ്യപിച്ചു. പിന്നാലെ പ്രജുലിനെ കാണാനില്ലെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. കുളത്തിനരികിലും പരിശ്രമം നടത്തിയെങ്കിലും ചെളിയിൽ മുങ്ങിയ മൃതദേഹം കണ്ടെത്തിയത് ഏറെ വൈകിയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് സംസ്കാര ചടങ്ങിനിടെ പ്രതികളായ മിഥിലാജും ഷാക്കിറും സ്ഥലത്ത് എത്തിയെങ്കിലും ഒന്നുമറിയാത്ത ഭാവം പുലർത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്ക

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രജുലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. റിപ്പോർട്ടിൽ കൊലപാതക സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. ബന്ധുക്കളുടെ പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്.തന്റെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞുവെന്ന് മനസിലായതോടെ ഷാക്കിർ രാമന്തളിയിൽ ഗുഡ്സ് വാഹനമുപേക്ഷിച്ച് ഒളിവിന് ശ്രമിച്ചു. അന്വേഷണത്തിനിടെ ഷാക്കിറിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മാതാവിനെ വിളിച്ച് ഷാക്കീറിന്റെ സ്ഥലം ചോദിച്ചപ്പോൾ അത് ഷാക്കീർക്ക് അറിയാനായതോടെ ഇയാൾ ഒളിവിൽ പോയി. ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ മേൽനോട്ടത്തിൽ കുടിയാന്മല സി.ഐ എം.എൻ. ബിജോയ് നയിച്ച അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്. എസ്.ഐ കെ.കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സജിമോൻ, സീനിയർ സി.പി.ഒ കെ.കെ. കൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.മയക്കുമരുന്ന് മാഫിയ സജീവംനടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്ന പരാതികൾ നേരത്തെയും ഉയർന്നിരുന്നു. ഇവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രജുലിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.

Hot Topics

Related Articles