ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം; നടൻ ജയകൃഷ്ണനടക്കം മൂന്നു പേർക്കെതിരെ കേസ്

മംഗളൂരു: ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് ചലച്ചിത്ര നടൻ ജയകൃഷ്ണനടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.കർണാടകയിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ടാക്സി ഡ്രൈവർ അഹമ്മദ് ഷഫീഖ് നൽകിയ പരാതിയിലാണ് നടപടി.ഒക്ടോബർ ഒൻപതിനാണ് സംഭവം .ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം വിമൽ എന്നിവരും യാത്രയ്ക്കായി ഉബർ ടാക്സി ബുക്ക് ചെയ്തിരുന്നു.പിക്കപ്പ് ലൊക്കേഷൻ സംബന്ധിച്ച് ഡ്രൈവർ ആപ്പ് വഴി വിളിക്കുമ്പോൾ, ജയകൃഷ്ണൻ ഹിന്ദിയിൽ വർഗീയ പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു.ഇത് ചോദ്യം ചെയ്ത ഡ്രൈവറോട് ജയകൃഷ്ണൻ മലയാളത്തിൽ അപമാനകരമായ പരാമർശങ്ങളും നടത്തിയെന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് ഉർവ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഡ്രൈവറുടെ മൊഴിയും ഫോൺ റെക്കോർഡിംഗും ഉൾപ്പെടെ തെളിവുകൾ പൊലീസ് പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.

Advertisements

Hot Topics

Related Articles