പെരുമ്പാവൂരിൽ   ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കിയ ഭർത്താവ് അറസ്റ്റിൽ 

പെരുമ്പാവൂർ:ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയാക്കി പ്രചരിപ്പിച്ച തൃക്കാക്കര സ്വദേശി പോലീസ് പിടിയിലായി.സംഭവത്തില്‍ 28-കാരനെ പെരുമ്പാവൂർ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിൽ എന്നും വഴക്കായതിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു.ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം.

Advertisements

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles