മധ്യപ്രദേശ്: മധ്യപ്രദേശ് ചിന്ത്വാര ജില്ലയില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചു.മധ്യപ്രദേശ് ചിന്ത്വാര സ്വദേശിയായ പെണ്‍കുട്ടിയാണ് നാഗ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24 ആയി. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയാണ് വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റുകയായിരുന്നു.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോള്‍ഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം ബാൻ ചെയ്തിട്ടുണ്ട്. കോള്‍ഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൃക്കരോഗത്തിന് കാരണമാകുന്നതാണ് രാസവസ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്നത് ഈ കമ്പനിയാണ്. മധ്യപ്രദേശില്‍ ഒൻപത് കുട്ടികളും രാജസ്ഥാനില്‍ മൂന്ന് കുട്ടികളും മരിച്ചത് കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് എന്നാണ് റിപ്പോർട്ടുകള്‍.
കോള്‍ഡ്രിഫിന്‍റെ വില്‍പന കേരളത്തിലും നിരോധിച്ചിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകളടക്കം നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.


