ലാൻഡിങ്ങിനിടയിൽ വിമാനങ്ങൾക്ക് വ്യാജ ജിപിഎസ് സിഗ്നൽ:ഡൽഹി വിമാനത്താവളത്തിന് സമീപം ജിപിഎസ് സ്‌പൂഫിങ് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ജിപിഎസ് സ്‌പൂഫിങ് നടന്നതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. വിമാനങ്ങളുടെ പ്രവർത്തനത്തെ ഗൗരവമായി ബാധിക്കാത്തതിനൊപ്പം, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായും സർക്കാർ ലോക്‌സഭയിൽ അറിയിച്ചു.വിമാനത്താവളത്തിലെ 10-ാം നമ്പർ റൺവേയിലേക്കുള്ള സമീപനത്തിനിടയിലാണ് ചില വിമാനങ്ങൾക്ക് ജിപിഎസ് സ്‌പൂഫിങ് അനുഭവപ്പെട്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.

Advertisements

ലാൻഡിങ്ങിനായി ശ്രമിക്കുന്ന സമയത്താണ് വ്യാജ ജിപിഎസ് സിഗ്നലുകൾ ലഭിച്ചതെന്നും, മറ്റ് റൺവേകളിൽ ഇത്തരമൊരു പ്രശ്നമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.സംഭവത്തെ തുടർന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നവംബർ 10-ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്‌ഒപി) ഇറക്കിയിട്ടുണ്ട്. ജിപിഎസ് സ്‌പൂഫിങ്ങിന്റെ ഉറവിടത്തെക്കുറിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും വയർലെസ് മോണിറ്ററിങ് ഓർഗനൈസേഷനും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജിപിഎസ് സ്‌പൂഫിങ് എന്താണ് ?

ഡിജിറ്റൽ ഉപകരണങ്ങൾ (മൊബൈൽ, കാർ, ഡ്രോൺ, കപ്പൽ തുടങ്ങിയവ) യഥാർത്ഥ സ്ഥാനത്തുനിന്ന് വ്യത്യസ്തമായ തെറ്റായ ലൊക്കേഷൻ ജിപിഎസ് സിസ്റ്റം വഴി കാണിക്കപ്പെടുന്നതാണ് ജിപിഎസ് സ്‌പൂഫിങ്.ഉപഗ്രഹ സിഗ്നലുകൾ വ്യാജമായി സൃഷ്ടിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുമ്പോൾ ഉപകരണങ്ങൾ തെറ്റായ വിവരങ്ങളെ യഥാർത്ഥമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കും.സൈബർ ആക്രമണങ്ങൾക്കും ലൊക്കേഷൻ മാനിപ്പുലേഷൻ പ്രകാരം നടക്കുന്ന നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് തട്ടിപ്പുകൾക്കും ഇത്തരത്തിലുള്ള സ്‌പൂഫിങ് വ്യാപകമായി ഉപയോഗിക്കുന്നതായി വിദഗ്ധർ വ്യക്തമാക്കുന്നു.

Hot Topics

Related Articles