എൽ.ഡി.എഫിനെതിരായ പുകമറ സൃഷ്ടിക്കലാണ് ലക്ഷ്യം:തിരഞ്ഞെടുപ്പ് വന്നാൽ കേന്ദ്ര ഏജൻസികൾ ഉണരും;മസാല ബോണ്ട് കേസിൽ ഇ.ഡിക്കെതിരെ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എന്ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നടപടികൾ രാഷ്ട്രീയ ലക്ഷ്യബദ്ധമാണെന്നാരോപിച്ച് മന്ത്രി വി. ശിവൻകുട്ടി കടുത്ത വിമർശനവുമായി രംഗത്ത്. മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നൽകിയ നോട്ടീസ് “തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നാടകം” മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയമപരമായി പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ഇ.ഡി ഇപ്പോൾ നടത്തുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

Advertisements

“കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രിയെന്ന കാര്യം ഇ.ഡിക്ക് ഇപ്പോഴാണോ ബോധ്യമായത്? ഇത് അത്ഭുതകരമാണ്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളത്തിന്റെ വികസനം തടയാൻ നടത്തിയ ശ്രമങ്ങൾക്കെല്ലാം സംസ്ഥാന സർക്കാർ ഇതുവരെ നിയമപരമായും രാഷ്ട്രീയമായും മറുപടി നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു. “ഏതുസമയത്ത് തെരഞ്ഞെടുപ്പ് വരുമോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽ നിന്ന് ഉണരുന്ന ഒരു സ്ഥിരം തിരക്കഥയാണ് ഇത്,” എന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ.ഡി പെരുമാറുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും ശിവൻകുട്ടി വിമർശിച്ചു. ഇപ്പോൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വാതിൽക്കൽ നിൽക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്ബിയെ തകർക്കാനുള്ള നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും, ഇത്തരം സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും കീഴടങ്ങാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കലും തയ്യാറാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles